തിരുവനന്തപുരത്ത് 135 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിന്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍

ശ്രീനു എസ്
ശനി, 13 മാര്‍ച്ച് 2021 (12:37 IST)
ജില്ലയില്‍ 83 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 52 സ്വകാര്യ ആശുപത്രികളിലും കോവിഡ് വാക്സിന്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജോത് ഖോസ. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം മൂന്നുവരെ, മൂന്നു സെഷനുകളിലായി സ്പോട്ട് രജിസ്ട്രേഷനിലൂടെ വാക്സിനേഷന്‍ ഉണ്ടായിരിക്കും. 
 
ജില്ലയിലെ വൃദ്ധസദനങ്ങളില്‍ അതത് പ്രദേശത്തെ ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മൊബൈല്‍ യൂണിറ്റുകള്‍ സജ്ജീകരിച്ച് നിലവില്‍ വാക്സിനേഷന്‍ നടത്തിവരുന്നുണ്ട്.ജനറല്‍ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും 200 പേര്‍ക്ക് കുത്തിവയ്പ് നടത്താനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. 
 
സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ 150 പേര്‍ക്കും പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ 100 പേര്‍ക്കും കുത്തിവയ്പ്പ് നല്‍കും. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും അനുബന്ധരോഗങ്ങളുള്ള 45നും 59 നും ഇടയില്‍ പ്രായമുള്ളവര്‍ക്കും വാക്‌സിനേഷന്‍ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നുംകളക്ടര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി20 നായകസ്ഥാനത്ത് നിന്ന് റാഷിദ് ഖാൻ പുറത്താക്കി അഫ്ഗാനിസ്ഥാൻ, പുതിയ ക്യാപ്റ്റനായി ഇബ്രാഹിം സദ്രാൻ

'Feel the burn baby' — ജിമ്മിൽ തീ പാറിച്ച് സംയുക്ത മേനോൻ; വർക്ക്ഔട്ട് ചിത്രങ്ങൾ വൈറൽ

Kerala Assembly Elections: പാലക്കാട് ഉറപ്പിച്ച് ശോഭാ സുരേന്ദ്രൻ, ആറന്മുളയിൽ എം ടി രമേശ്

മമ്മൂട്ടി - അടൂർ ചിത്രം 'പദയാത്ര'യുടെ ചിത്രീകരണം പൂർത്തിയായി; മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ ചിത്രം

‘ചിക്‌നി ചമേലി’ പോലുള്ള ഗാനങ്ങൾ ഇനി പാടില്ല, കാരണമുണ്ട്, നിലപാട് വ്യക്തമാക്കി ശ്രേയ ഘോഷാൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആപ്പിള്‍ കഴിക്കാന്‍ അറിയാമോ! ഇക്കാര്യങ്ങള്‍ അറിയണം

പുറം വേദനയുണ്ടോ? കാരണം ഇവയാകാം

രാത്രിയില്‍ അരിയാഹാരം കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കുമോ? സുഖമായി ഉറങ്ങാം!

ഭക്ഷണത്തിന് മുന്നിലിരുന്ന് ലജ്ജിക്കരുത്; ഇക്കാര്യങ്ങള്‍ അറിയണം

പരമാവധി വിറ്റാമിന്‍ ഡി ആഗിരണം ചെയ്യുന്നതിന് മുട്ട കഴിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഇതാണ്

അടുത്ത ലേഖനം
Show comments