Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്ക്ഡൗണിലും കുലുങ്ങിയില്ല, കഴിഞ്ഞവർഷം മലയാളി കുടിച്ചത് 10,340 കോടിയുടെ മദ്യം

ലോക്ക്ഡൗണിലും കുലുങ്ങിയില്ല, കഴിഞ്ഞവർഷം മലയാളി കുടിച്ചത് 10,340 കോടിയുടെ മദ്യം
, ശനി, 13 മാര്‍ച്ച് 2021 (08:40 IST)
കൊവിഡ് പ്രതിസന്ധി മലയാളികളുടെ മദ്യപാനത്തെ ബാധിച്ചില്ലെന്ന് കണക്കുകൾ. കൊവിഡും ലോക്ക്‌ഡൗണും വേട്ടയാടിയ 2020 ഏപ്രിൽ മുതൽ ഈ വർഷം ജനുവരി വരെ 10,340 കോടിയുടെ മദ്യം മലയാളികൾ കുടിച്ചതായാണ് കണക്കുകൾ. ലോക്ക്‌ഡൗൺ കാലത്ത് ബാറുകൾ അടച്ചിട്ടതും ടോക്കൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും മദ്യ‌വിൽപനയെ ബാധിച്ചിട്ടില്ല.
 
എറണാകുളം സ്വദേശിയും പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്റുമായ എംകെ ഹരിദാസൻ വിവരാവകാശ നിയമപ്രകാരമാണ് ഈ വിവരങ്ങൾ ശേഖരിച്ചത്. 2019-20ൽ പ്രതിമാസം 1225 കോടിയുടെ മദ്യമാണ് കഴിച്ചിരുന്നെങ്കിൽ കഴിഞ്ഞ വർഷം ഇത് പ്രതിമാസം 1034 കോടി എന്ന നിലയിലായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാല് ദിവസം ബാങ്കുകൾ മുടങ്ങും, എ‌ടിഎമ്മുകൾ ഒഴിയുമോ എന്ന് ആശങ്ക