Publish Date: Sat, 13 Mar 2021 (11:02 IST)
Updated Date: Sat, 13 Mar 2021 (11:04 IST)
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 24,882 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 140 മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തത്. മഹാരാഷ്ട്ര, കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ കേസുകളിൽ 85.6 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്.
മഹാരാഷ്ട്രയിൽ വെള്ളിയാഴ്‌ച്ച 15,817 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഡല്‍ഹിയിലെ പ്രതിദിന കോവിഡ് രോഗികലുടെ എണ്ണവും കുതിച്ചുയരുകയാണ്. വെള്ളിയാഴ്ച 431 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ പുതിയ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് ആവര്‍ത്തിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കി.
അഭിറാം മനോഹർ
Publish Date: Sat, 13 Mar 2021 (11:02 IST)
Updated Date: Sat, 13 Mar 2021 (11:04 IST)