വാക്‌സിന്‍ എടുത്തവരിലും ഡെല്‍റ്റയോടുള്ള പ്രതിരോധശേഷി കുറവ്; ആശങ്കയായി പുതിയ പഠനം

Webdunia
വ്യാഴം, 19 ഓഗസ്റ്റ് 2021 (08:14 IST)
വാക്‌സിന്‍ സ്വീകരിച്ചാലും ഡെല്‍റ്റ വകഭേദത്തോടുള്ള പ്രതിരോധശേഷി കുറവാണെന്ന് പഠനം. അസ്ട്രസെനക, ഫൈസര്‍ വാക്‌സിന്‍ രണ്ട് ഡോസും എടുത്ത് 90 ദിവസം കഴിയുന്നവരില്‍ കോവിഡ് ഡെല്‍റ്റ വകഭേദത്തോടുള്ള പ്രതിരോധശേഷി കാര്യമായി കുറയുന്നുവെന്നാണ് ഓക്‌സ്ഫഡ് സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നത്. ഫൈസറിന് 75 ശതമാനവും ഇന്ത്യയില്‍ കോവിഷീല്‍ഡ് എന്ന് അറിയപ്പെടുന്ന അസ്ട്ര സെനകയ്ക്ക് 61 ശതമാനവും മാത്രമാണ് ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാനാവുക. വാക്‌സിന്‍ സ്വീകരിച്ച ശേഷം കോവിഡ് വരുന്നവരില്‍ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യത കൂടുതലാണെന്നും ഈ പഠനത്തില്‍ പറയുന്നു. ഇവരിലെ വൈറസ് സാന്നിധ്യവും വാക്‌സിന്‍ എടുക്കാത്തവരുടേതിന് തുല്യമാണ്. ഇരുപത്തഞ്ച് ലക്ഷത്തിലേറെപ്പേരുടെ പരിശോധനാഫലം കണക്കിലെടുത്താണ് ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ പഠനം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി20 നായകസ്ഥാനത്ത് നിന്ന് റാഷിദ് ഖാൻ പുറത്താക്കി അഫ്ഗാനിസ്ഥാൻ, പുതിയ ക്യാപ്റ്റനായി ഇബ്രാഹിം സദ്രാൻ

'Feel the burn baby' — ജിമ്മിൽ തീ പാറിച്ച് സംയുക്ത മേനോൻ; വർക്ക്ഔട്ട് ചിത്രങ്ങൾ വൈറൽ

Kerala Assembly Elections: പാലക്കാട് ഉറപ്പിച്ച് ശോഭാ സുരേന്ദ്രൻ, ആറന്മുളയിൽ എം ടി രമേശ്

മമ്മൂട്ടി - അടൂർ ചിത്രം 'പദയാത്ര'യുടെ ചിത്രീകരണം പൂർത്തിയായി; മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ ചിത്രം

‘ചിക്‌നി ചമേലി’ പോലുള്ള ഗാനങ്ങൾ ഇനി പാടില്ല, കാരണമുണ്ട്, നിലപാട് വ്യക്തമാക്കി ശ്രേയ ഘോഷാൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടാപ്പിലെ വെള്ളം തുറക്കുമ്പോള്‍ മൂത്രം ഒഴിക്കാന്‍ തോന്നുമോ, ഇക്കാര്യങ്ങള്‍ അറിയണം

ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ നിങ്ങള്‍ക്ക് സ്‌നേഹം കൂടും! ഓക്‌സിടോക്‌സിന്റെ അളവ് കൂട്ടുന്ന ഭക്ഷണങ്ങള്‍

ലൈംഗിക ബന്ധത്തിലൂടെ എച്ച്പിവി വൈറസ് സ്ത്രീകളില്‍ നിന്ന് പുരുഷന്മാരെയാണ് ബാധിക്കുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

വൃക്കരോഗമുള്ളവര്‍ അവക്കാഡോ കഴിക്കുന്നത് നല്ലതല്ല; ഇക്കാര്യങ്ങള്‍ അറിയണം

ഈ 5 ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? അവഗണിക്കരുത്!

അടുത്ത ലേഖനം
Show comments