Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയനാട് സമ്പൂര്‍ണ വാക്‌സിനേറ്റഡ് ജില്ല; 18 തികഞ്ഞ എല്ലാവര്‍ക്കും ആദ്യ ഡോസ് നല്‍കിയെന്ന് കലക്ടര്‍

വയനാട് സമ്പൂര്‍ണ വാക്‌സിനേറ്റഡ് ജില്ല; 18 തികഞ്ഞ എല്ലാവര്‍ക്കും ആദ്യ ഡോസ് നല്‍കിയെന്ന് കലക്ടര്‍
, തിങ്കള്‍, 16 ഓഗസ്റ്റ് 2021 (09:58 IST)
വയനാട് സമ്പൂര്‍ണ വാക്‌സിനേറ്റഡ് ജില്ലയായെന്ന് കലക്ടര്‍ അദീല അബ്ദുള്ള. വയനാട് ജില്ലയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ ലക്ഷ്യംവച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് നല്‍കിയെന്ന് കലക്ടര്‍ പറഞ്ഞു. കോവിഡ് പോസിറ്റീവായവര്‍, ക്വാറന്റൈനിലുള്ളവര്‍, വാക്‌സിന്‍ നിഷേധിച്ചവര്‍ എന്നിവരെ ഈ വിഭാഗത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും അദീല അബ്ദുള്ള ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ജില്ലയില്‍ 6,16,112 പേര്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. 2,13,311 പേര്‍ക്കാണ് രണ്ടാം ഡോസ് (31.67 ശതമാനം) വാക്‌സിന്‍ നല്‍കിയെന്നും കലക്ടര്‍ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് വ്യാപനം രൂക്ഷം: കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് കേരളത്തിലെത്തും