നാളെ തിരുവനന്തപുരത്തെത്തുന്നത് 1.34 ലക്ഷം ഡോസ് വാക്‌സിനുകള്‍

ശ്രീനു എസ്
ചൊവ്വ, 12 ജനുവരി 2021 (17:50 IST)
തിരുവനന്തപുരം: കോവിഡ് വാക്സിനേഷനുള്ള 4,33,500 ഡോസ് വാക്സിനുകള്‍ ആദ്യഘട്ടമായി സംസ്ഥാനത്തെത്തിക്കുമെന്ന് കേന്ദ്രം ഔദ്യോഗികമായി അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്സിനുകളാണെത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ റീജിയണല്‍ വാക്സിന്‍ സ്റ്റോറുകളിലാണ് വാക്സിന്‍ എത്തിക്കുക. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്സിനുകളാണ് എത്തിക്കുന്നത്. കോഴിക്കോട് വരുന്ന വാക്സിനില്‍ നിന്നും 1,100 ഡോസ് വാക്സിനുകള്‍ മാഹിയില്‍ വിതരണം ചെയ്യുന്നതാണ്. വാക്സിന്‍ എത്തിയാല്‍ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് പ്രത്യേക സംവിധാനങ്ങളേര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
 
സംസ്ഥാനത്ത് ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച വാക്സിനേഷന്‍ നടക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തി വരുന്നത്. കോവിഡ് വാക്സിനേഷനായി ഇതുവരെ 3,62,870 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

രാവിലെ ഉണരുമ്പോള്‍ കണ്ണിനു താഴെ വീക്കം കാണുന്നുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

ചെറിയ മാറ്റം പോലും വലിയ വ്യത്യാസം ഉണ്ടാക്കും; എത്ര അളവില്‍ ഉപ്പ് കഴിക്കുന്നതാണ് സുരക്ഷിതമെന്നറിയാമോ

ഈ കാര്യങ്ങള്‍ക്കായി ഒരിക്കലും നിങ്ങളുടെ പണം പാഴാക്കരുത്; വാറന്‍ ബഫറ്റ് പറയുന്നത് ഇതാണ്

എന്തൊക്കെ ചെയ്തിട്ടും വയര്‍ പന്ത് പോലെയാണോ ഇരിക്കുന്നത്, ഈ ശീലങ്ങള്‍ മാറ്റിയാല്‍ മതി

ഉറക്കമില്ലായ്മയെ പ്രതിരോധിക്കാന്‍ വ്യായാമങ്ങള്‍ക്ക് സാധിക്കുമോ; പുതിയ പഠനം

അടുത്ത ലേഖനം
Show comments