കൊവിഡ് പ്രതിരോധ വാക്‌സിൻ നാളെ കേരളത്തിലെത്തും. ഉച്ചയ്ക്ക് രണ്ടുമണിയോടെ നെടുമ്പാശ്ശേരിയിലും വൈകീട്ട് ആറുമണിയോടെ തിരുവനന്തപുരത്തും വിമാനമാർഗം വഴിയാകും വാക്‌സിൻ എത്തുക.
കേരളത്തിന് 4,35,500 വയല്‍ വാക്‌സിനാണ് ലഭിക്കുക. ഒരു വയലിൽ പത്തുഡോസ് വാക്‌സിൻ ഉണ്ടാകും.ഒരു വയല്‍ പൊട്ടിച്ചുകഴിഞ്ഞാല്‍ അത് ആറുമണിക്കൂറിനുളളില്‍ ഉപയോഗിക്കണം. 4,35,500 വയലില്‍ 1100 എണ്ണം മാഹിയിലേക്കുളളതാണ്.
അതേസമയം കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തും ഉളള റീജണല്‍ വാക്‌സിന്‍ കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ സംഭരിക്കുക. അവിടെ നിന്ന് പിന്നീട് മറ്റുള്ള ജില്ലകളിൽ എത്തിക്കും.ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുളള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിൽ നിന്നവർക്കാണ് ആദ്യം വാക്‌സിൻ നൽകുക.അഞ്ചുലക്ഷം കോവിഡ് വാക്‌സിനുകളാണ് പ്രാഥമിക ഘട്ടത്തില്‍ കേരളം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നത്.