ഒരിക്കല്‍ രോഗം വന്ന ആളിന് വീണ്ടും രോഗം വരില്ലെന്ന് അമേരിക്കയില്‍ ഗവേഷകരുടെ പഠനം. രോഗം വന്നയാളിന്റെ ശരീരത്തില്‍ കൊവിഡിനെതിരായ ആന്റിബോഡി ഉള്ളതിനാല്‍ വീണ്ടും രോഗം വരില്ല. കൊവിഡ് മുക്തരായ മൂന്നുപേര്‍ കൊവിഡിന്റെ പിടിയിലായ ഒരു കപ്പലില്‍ നിന്ന് രക്ഷപ്പെട്ട കാര്യത്തെ മുന്‍നിര്‍ത്തിയാണ് ഇക്കാര്യം ഗവേഷകര്‍ അവകാശപ്പെടുന്നത്.
എന്നാല്‍ കൊവിഡിനെതിരായ ആന്റീബോഡികള്‍ മനുഷ്യ ശരീരത്തില്‍ കുറച്ചു കാലം നില്‍ക്കുകയും പിന്നീട് കുറയുകയുമാണ് ചെയ്യുന്നതെന്നാണ് ലണ്ടനിലെ കിങ്‌സ് കോളേജ് നടത്തിയ പഠനത്തില്‍ പറയുന്നത്. ജര്‍മനിയിലെ മ്യൂണിച്ചില്‍ കൊവിഡ് മുക്തരായവരില്‍ നടത്തിയ പരിശോധനയിലും കൊവിഡ് ആന്റിബോഡിയുടെ അളവ് കുറയുന്നതായി പറയുന്നു.