Publish Date: Sat, 25 Jul 2020 (21:20 IST)
Updated Date: Sat, 25 Jul 2020 (21:22 IST)
സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ചു മരണമടഞ്ഞവരുടെ എണ്ണം 60 ആയി ഉയർന്നു. എറണാകുളം ജില്ലയില്‍ ജൂലൈ 24ന് മരണമടഞ്ഞ എറണാകുളം ജില്ലയിലെ ആനി ആന്റണി (76) എന്ന വ്യക്തിയുടെ പരിശോധനാഫലവും ഇതില്‍ ഉള്‍പെടുന്നു.
കൂടാതെ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കാസര്‍ഗോഡ് ജില്ലയിലെ നബീസ (63), കോഴിക്കോട് ജില്ലയിലെ റുഹിയാബി (67), മുഹമ്മദ് കോയ (58), പാലക്കാട് ജില്ലയിലെ അഞ്ജലി സുരേന്ദ്രന്‍ (40) എന്നിവരും മരണമടഞ്ഞു. ഇതോടെയാണ് മരണസംഖ്യ 60 ആയത്.