Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഷീൽഡിന് യൂറോപ്യൻ അംഗീകാരമില്ല, പരിഹാരം ഉടനെന്ന് പൂനെ‌വാലെ

കൊവിഷീൽഡിന് യൂറോപ്യൻ അംഗീകാരമില്ല, പരിഹാരം ഉടനെന്ന് പൂനെ‌വാലെ
, തിങ്കള്‍, 28 ജൂണ്‍ 2021 (13:16 IST)
യൂറോപ്യൻ യൂണിയന്റെ അംഗീകൃത വാക്‌സിനുകളുടെ പട്ടികയിൽ കൊവിഷീൽഡ് ഇല്ലെന്ന് റിപ്പോർട്ട്. ഇതോടെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്ന കൊവിഷീൽഡ് സ്വീകരിച്ചവർക്ക് തടസ്സങ്ങൾ ഉണ്ടാകും. പ്രശ്‌നം ശ്രദ്ധയിൽ പെട്ടെന്നും ഉടനെ തന്നെ പരിഹരിക്കാൻ ശ്രമം നടത്തുമെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് തലവൻ അദർ പൂനെവാല പ്രതികരിച്ചു.
 
നിലവിൽ ഓക്‌സ്‌ഫഡ് ആസ്‌ട്രസെനക്കയുടെ വാക്‌സെ‌വ്രിയ എന്ന വാക്‌സിനാണ് യൂറോപ്യൻ യൂണിയന്റെ അംഗീകാരമുള്ളത്. ഇതേ വാക്‌സിൻ കൊവിഷീൽഡ് എന്ന പേരിലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്നത്. ബ്രാൻഡുകളിലുള്ള ഈ വ്യത്യാസം കാരണം കൊവിഷീൽഡ് എടുത്തവർക്ക് യൂറോപ്യൻ രാജ്യങ്ങളിൽ യാത്രാതടസം നേരിട്ടതായി നേരത്തെ റിപ്പോർട്ട് വന്നിരുന്നു. 
 
ബയോ എൻടെക്‌സ്,ഫൈസർ,മോഡേണ,ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്‌സിനുകൾക്കാണ് ആസ്‌ട്രാസെനക്കക്ക് പിന്നാലെ യൂറോപ്യൻ യൂണിയൻ അംഗീകാരമുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് ചികിത്സയ്ക്ക് ഹോമിയോപ്പതിയുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്