Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

കോവിഡ് ചികിത്സയ്ക്ക് ഹോമിയോപ്പതിയുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

Kerala Health

ശ്രീനു എസ്

, തിങ്കള്‍, 28 ജൂണ്‍ 2021 (12:46 IST)
കോവിഡ് കാലത്ത് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതില്‍ ഗണ്യമായ പങ്ക് വഹിക്കാനാകുന്ന വൈദ്യശാസ്ത്ര വിഭാഗമാണ് ഹോമിയോപ്പതിയെന്നും അതിന്റെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സാദ്ധ്യമായതെല്ലാം ചെയ്യുന്നതാണെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോര്‍ജ് ഉറപ്പ് പറഞ്ഞു.
 
ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ പ്രൊമോട്ടിംഗ് ഹോമിയോപ്പതി (ഐ എഫ് പി എച്ച്) യുടെ പ്രതിദിന വെബിനാറിന്റെ മുന്നൂറാം ദിദാഘോഷത്തിന്റെ ഭാഗമായി മൂന്നു ദിവസമായി നടത്തപ്പെടുന്ന 30 മണിക്കൂര്‍ സൂമത്തോണ്‍  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
 
അസാധാരണമായ കോവിഡ് കാലത്ത് പൊതുജനാരോഗ്യ സംരക്ഷണാര്‍ത്ഥം ഹോമിയോ പ്രചരിപ്പിക്കുകയും വിജ്ഞാനപ്രദമായി നിത്യവും മുടങ്ങാതെ സെമിനാര്‍ നടത്തുകയും അത് മൂന്നൂറു ദിവസം പിന്നിട്ട് മുന്നേറുകയും ചെയ്യുന്നു എന്നറിയുന്നത് ആഹ്‌ളാദകരമാണെന്നും സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് പ്രസ്ഥാനം നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണവും മരണനിരക്കും കുറയുന്നു