Publish Date: Mon, 16 Nov 2020 (16:46 IST)
Updated Date: Mon, 16 Nov 2020 (16:49 IST)
ഇന്ത്യയില്‍ തുടര്‍ച്ചയായി 44 ദിവസങ്ങളായി പ്രതിദിന രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 43,851 പേര്‍ കോവിഡ് മുക്തരായപ്പോള്‍ 30,548 പേര്‍ പുതുതായി രോഗബാധിതരായി. നിലവില്‍ രാജ്യത്തെ രോഗബാധിതരായവരുടെ എണ്ണം 4,65,478 ആണ്. അതേസമയം രോഗമുക്തി നിരക്ക് 93.27 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തരായവരുടെ 78.59 ശതമാനവും പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. ഡല്‍ഹിയിലാണ് കഴിഞ്ഞ ദിവസം ഏറ്റവുമധികം രോഗമുക്തി രേഖപ്പെടുത്തിയത്.