Publish Date: Tue, 28 Apr 2020 (21:39 IST)
Updated Date: Tue, 28 Apr 2020 (21:40 IST)
ജില്ലയില്‍ കൊവിഡ് രോഗികളായി ഇനി ആരും അവശേഷിക്കുന്നില്ലെന്ന് ജില്ലാകളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കൊവിഡിനെ തുരത്താന്‍ മുന്നിട്ടുനിന്ന ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് കളക്ടര്‍ ഇക്കാര്യം പറഞ്ഞത്.
കല്ലാട്ടുമുക്ക് സ്വദേശിക്ക് രോഗം ഭേദമായതിനെത്തുടര്‍ന്നാണ് ജില്ല കൊവിഡ് മുക്തമായത്.
കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്:
തിരുവനന്തപുരം ജില്ലയില്‍ നിലവില്‍ കോവിഡ് രോഗത്തിന് ചികിത്സയില്‍ തുടരുന്ന ആരുംതന്നെയില്ലെന്നു സന്തോഷപൂര്‍വം അറിയിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലിരുന്ന അവസാനത്തെ ആളും രോഗമുക്തനായി മടങ്ങിയതിലൂടെയാണ് ഇത്. തിരുവനന്തപുരം മണക്കാട് സ്വദേശി ഫാത്തിമ ബീവിയും വര്‍ക്കല സ്വദേശി ബൈജുവുമാണ് ചികിത്സ പൂത്തിയാക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്. ഇരുവര്‍ക്കും ആശംസകള്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ത്യാഗനിര്‍ഭരമായ സേവനത്തെ അഭിനന്ദിക്കുന്നു.