Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡ് വീണ്ടും രൂക്ഷമാകുന്നു; 33 ദിവസത്തിനു ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരത്തിലേറെ

കോവിഡ് വീണ്ടും രൂക്ഷമാകുന്നു; 33 ദിവസത്തിനു ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരത്തിലേറെ
, വെള്ളി, 31 ഡിസം‌ബര്‍ 2021 (12:27 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,764 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചനയാണ് പുതിയ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 220 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു. 91,361 പേരാണ് ചികിത്സയിലുള്ളത്. 33 ദിവസങ്ങള്‍ക്കുശേഷമാണ് രാജ്യത്ത് പതിനായിരത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
അതേസമയം, രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണവും ഉയരുകയാണ്. രാജ്യത്തെ 23 സംസ്ഥാനങ്ങളിലായി ഇതുവരെ 1,270 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതില്‍ 374 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 309 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് (450) ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ രോഗികള്‍. ഡല്‍ഹിയില്‍ 320 ഒമിക്രോണ്‍ കേസുകളും കേരളത്തില്‍ 109 ഒമിക്രോണ്‍ കേസുകളുമുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 1270 കടന്നു