Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയിൽ ആദ്യത്തെ ഒമിക്രോൺ മരണം സ്ഥിരീകരിച്ചു, മരിച്ചത് നൈജീരിയയിൽ നിന്നെത്തിയ 52കാരൻ

ഇന്ത്യയിൽ ആദ്യത്തെ ഒമിക്രോൺ മരണം സ്ഥിരീകരിച്ചു, മരിച്ചത് നൈജീരിയയിൽ നിന്നെത്തിയ 52കാരൻ
, വ്യാഴം, 30 ഡിസം‌ബര്‍ 2021 (21:59 IST)
ഇന്ത്യയിലെ ആദ്യത്തെ ഒമിക്രോൺ മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലാണ് ആദ്യ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്‌തത്. നൈജീരിയയിൽ നിന്നെത്തിയ 52കാരൻ ഈ മാസം 28 നാണ് മരിച്ചത്. സാമ്പിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 
 
അതേസമയം രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനെ തുടർന്ന്  ദില്ലിക്കും ഏഴ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം വീണ്ടും ജാഗ്രത നിര്‍ദ്ദേശം നല്‍കി. ദില്ലിയില്‍ സാമൂഹിക വ്യാപന സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയിൽ നിലവിൽ റിപ്പോർട്ട് ചെയ്യുന്നതിൽ 96% കേസുകളും ഒമിക്രോൺ മൂലമാണ്. ഇന്ത്യയിലും പ്രതിദിന രോഗികൾ ഉയരുമ്പോൾ ഒമിക്രോണിനൊപ്പം ഡല്‍റ്റയും ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
 
263 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച ദില്ലിയാണ് പട്ടികയില്‍ ഒന്നാമത്. ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ 46 ശതമാനവും ഒമിക്രോണ്‍ വകഭേദമാണ്. വിദേശയാത്ര പശ്ചാത്തലമില്ലാത്തവര്‍ക്കും ഒമിക്രോണ്‍ ബാധിക്കുന്ന സാഹചര്യത്തിലാണ്  സമൂഹവ്യാപന സാധ്യതയെ സര്‍ക്കാരും ശരിവയ്ക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെന്നൈയിൽ കനത്ത മഴ, റെഡ് അലർട്ട്