Publish Date: Sat, 01 Aug 2020 (19:33 IST)
Updated Date: Sat, 01 Aug 2020 (19:36 IST)
കൊവിഡ് പരിശോധനയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണെന്ന് കണക്കുകള്‍. നിലവില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ 24മണിക്കൂറിനിടെ പരിശോധിച്ചത് ആറര ലക്ഷത്തോളം സാമ്പിളുകളാണ്. രാജ്യത്ത് ഒറ്റ ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ പരിശോധന നിരക്കാണിത്.
1.88കോടി പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. ഇന്ത്യക്കുമുന്നില്‍ നില്‍ക്കുന്ന അമേരിക്ക 2.5ലധികം സാമ്പിളുകളാണ് പരിശോധിച്ചിട്ടുള്ളത്. ഇന്ത്യയില്‍ 0.38 ശതമാനം രോഗികള്‍ മാത്രമാണ് വെന്റിലേറ്ററില്‍ കഴിയുന്നത്.