Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്തെ സജീവ കൊവിഡ് കേസുകളില്‍ 71 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലും

രാജ്യത്തെ സജീവ കൊവിഡ് കേസുകളില്‍ 71 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലും

ശ്രീനു എസ്

, ബുധന്‍, 10 ഫെബ്രുവരി 2021 (16:48 IST)
രാജ്യത്തെ സജീവ കൊവിഡ് കേസുകളില്‍ 71 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലും. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19 സംസ്ഥാന  / കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉത്തര്‍പ്രദേശ്, ദില്ലി, രാജസ്ഥാന്‍, ഒഡീഷ, ആന്ധ്രാപ്രദേശ്, ജമ്മു കശ്മീര്‍ , ഝാര്‍ഖണ്ഡ്, പുതുച്ചേരി, മണിപ്പൂര്‍, നാഗാലാന്‍ഡ്, ലക്ഷദ്വീപ്, മേഘാലയ, സിക്കിം, ആന്‍മാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലഡാക്ക്, മിസോറാം, അരുണാചല്‍ പ്രദേശ്, ത്രിപുര, ദാമന്‍ ദിയു, ദാദാ നാഗര്‍ ഹവേലി എന്നിവയാണവ.
 
ഇന്ത്യയുടെ മൊത്തം രോഗവിമുക്തികളുടെ എണ്ണം 1,05,61,608 ആണ്. രോഗവിമുക്തി നിരക്ക് 97.27 ശതമാനവും. 2021 ഫെബ്രുവരി 10ന് രാവിലെ 8 മണി വരെ 66 ലക്ഷത്തിലധികം (66,11,561) ഗുണഭോക്താക്കള്‍ക്ക് രാജ്യവ്യാപകമായി വാക്സിനേഷന്‍ നല്‍കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നമ്മുടെ നാടൻ കടച്ചക്ക ഇഷ്ടമാണോ ? ഈ ഗുണങ്ങൾകൂടി അറിഞ്ഞോളു