Publish Date: Sun, 28 Feb 2021 (10:49 IST)
Updated Date: Sun, 28 Feb 2021 (10:51 IST)
ഇതുവരെ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചത് 1.43 കോടിയിലധികം പേര്‍. 1,43,01,266 പേരാണ് രാജ്യത്ത് ഇന്നുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. അതേസമയം രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ 16,752 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ കൊവിഡ് മൂലം 113പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,10,96,731 ആയിട്ടുണ്ട്.
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 1,64,511 ആണ്. ഇതുവരെ രോഗം മൂലം 1,57,051 പേര്‍ മരണപ്പെട്ടിട്ടുണ്ട്. രോഗം ബാധിച്ചവരില്‍ 1,07,75,169 പേരും രോഗമുക്തി നേടിയിട്ടുണ്ട്.