രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 5,31,45,709ആയിട്ടുണ്ട്. അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,476 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൂടാതെ 251 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 26,490 പേരാണ് രോഗമുക്തി നേടിയത്.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,17,87,534 ആയിട്ടുണ്ട്. ആകെ മരണപ്പെട്ടവരുടെ എണ്ണം 1,60,692 ആയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,95,192 ആയി.