Publish Date: Sun, 23 May 2021 (10:43 IST)
Updated Date: Sun, 23 May 2021 (13:12 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,40,842 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 3,741 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്ത് ഇതുവരെ 2,65,30,132 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 2,34,25,467 പേരാണ് ഇതുവരെ രോഗമുക്തി നേടി. 2,99,266 പേര്‍ക്കാണ് ഇതിനോടകം കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. നിലവിൽ 28,05,399 സജീവകേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 19,50,04,184 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.