Publish Date: Sun, 15 Aug 2021 (13:18 IST)
Updated Date: Sun, 15 Aug 2021 (13:20 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 36,083 പേർക്ക് കൊവിഡ് സ്ഥിരീകരിക്കു. 39,927 പേർ രോഗമുക്തി നേടി. 493 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്.
ഇതുവരെ 3,21,92,576 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 3,13,76,015 പേർ രോഗമുക്തരായി. 3,85,336 പേർ ചികിത്സയിലുണ്ട്. ഇതുവരെ 4,31,225 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം രാജ്യത്ത് കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 54,38,46,290 ആയി. ഇന്നലെ മാത്രം 73,50,553 പേർക്കാണ് വാക്‌സിൻ നൽകിയത്.