Publish Date: Sun, 08 Nov 2020 (18:52 IST)
Updated Date: Sun, 08 Nov 2020 (18:53 IST)
കൊവിഡ് വാക്സിന്‍ എല്ലാവരിലുമെത്താന്‍ 2022 എങ്കിലും ആകുമെന്ന് എയിംസ്. കൂടാതെ വാക്സിനേഷന്‍ കൊണ്ടുമാത്രം കൊവിഡിനെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ പറഞ്ഞു. കൂടാതെ ആദ്യത്തെ വാക്സിനേക്കാള്‍ മികച്ച വാക്സിന്‍ പിന്നാലെ വന്നാല്‍ അതും ബുദ്ധിമുട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
മതിയായ സൂചികളും സിറിഞ്ചുകളും ലഭ്യമാക്കുന്നതിനും രാജ്യത്തെ എല്ലായിടത്തും വാക്സിന്‍ എത്തിക്കുന്നതും വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വാക്സിന്‍ ഇന്ത്യന്‍ വിപണിയിലെത്താന്‍ ഒരുവര്‍ഷമെടുക്കുമെന്നാണ് കൊവിഡ് നാഷണല്‍ ടാസ്‌ക് ഫോഴ്സ് അംഗം കൂടിയായ ഗുലേറിയ പറയുന്നത്.