Select Your Language

Notifications

webdunia
webdunia
webdunia
webdunia

കശ്മീരിലെ ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു; മൂന്ന് ഭീകരരെ വധിച്ചു

കശ്മീരിലെ ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു; മൂന്ന് ഭീകരരെ വധിച്ചു

ശ്രീനു എസ്

, ഞായര്‍, 8 നവം‌ബര്‍ 2020 (18:36 IST)
കശ്മീരിലെ ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. മൂന്ന് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു. കശ്മീരിലെ കുപ്വാരയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടല്‍ നിലവില്‍ തുടരുകയാണ്. നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റം ഭീകരര്‍ നടത്തിയതിനെ സൈന്യം ചെറുക്കുകയായിരുന്നു.
 
ഒരു കമാന്‍ഡിംഗ് ഓഫീസര്‍ ഉള്‍പ്പെടെ നാലു സൈനികരാണ് വീരമൃത്യുവരിച്ചത്. കഴിഞ്ഞ ദിവസം ഹിസ്ബുല്‍ മുജാഹിദീന്‍ തലവന്‍ സൈയ്ഫുള്ളയെ ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5440 പേര്‍ക്ക്; മരണം 24; 6853പേര്‍ക്ക് രോഗമുക്തി