Publish Date: Sat, 13 Mar 2021 (15:46 IST)
Updated Date: Sat, 13 Mar 2021 (15:47 IST)
പുതിയ കൊവിഡ് കേസുകളുടെ 88ശതമാനവും ഏഴുസംസ്ഥാനങ്ങളിലെന്ന് ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം 15,817 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നാലെ കേരളം, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, തമിഴ്‌നാട്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും ഉണ്ട്.
അതേസമയം ഇന്ന് 24,882 പേര്‍ക്കാണ് രാജ്യത്താകമാനം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്കാണ്.