Publish Date: Thu, 24 Feb 2022 (12:04 IST)
Updated Date: Thu, 24 Feb 2022 (12:06 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 14,148 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 30,009 പേര്‍ രോഗമുക്തി നേടി. കൂടാതെ രോഗം ബാധിച്ച് പുതിയതായി 302 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,48,359 ആണ്.
ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത് 512924 പേരാണ്. നിലവില്‍ 1,76,52,31,385പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.22 ശതമാനമാണ്.