Publish Date: Mon, 31 Jan 2022 (11:19 IST)
Updated Date: Mon, 31 Jan 2022 (11:21 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,09,918 പേര്‍ക്ക്. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 2,09,918 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം പ്രതിദിന കൊവിഡ് മരണനിരക്ക് കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 959 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 18,31,268 പേരാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.77 ശതമാനമാണ്. നിലവില്‍ 1,66,03,96,227 പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.