Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാലക്കാട് പരീക്ഷ ഫീസ് അടക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്തു

പാലക്കാട് പരീക്ഷ ഫീസ് അടക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്തു

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 31 ജനുവരി 2022 (08:45 IST)
പാലക്കാട് പരീക്ഷ ഫീസ് അടക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്തു. അകത്തേത്തറയില്‍ ഉമ്മിനി സഫാനഗറില്‍ സുബ്രമണ്യന്റേയും ദേവകിയുടെയും മകള്‍ ബീനയാണ് മരിച്ചത്. 20 വയസായിരുന്നു. ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പാലക്കാട്ടെ സ്വകാര്യ കോളേജില്‍ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് ബീന. 
 
വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് ബീനയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പരീക്ഷ ഫീസ് അടക്കാന്‍ സാധിക്കാത്തതിന്റെ വിഷമം സഹോദരിക്ക് ഉണ്ടായിരുന്നതായി സഹോദരന്‍ ബിജു പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മധുകേസില്‍ അഭിഭാഷകനെ ചുമതലപ്പെടുത്തി മമ്മൂട്ടി