Publish Date: Mon, 14 Feb 2022 (10:53 IST)
Updated Date: Mon, 14 Feb 2022 (10:56 IST)
രാജ്യത്തെ കൊവിഡ് കേസുകള്‍ അരലക്ഷത്തിന് താഴെയെത്തി. പുതിയ കേസുകള്‍ 34,113 ആണ്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ കൊവിഡ് ചികിത്സയിലായിരുന്ന 91,930 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ രോഗം മൂലം 346 പേരുടെ മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 4,78,882 പേരാണ്. ഇതുവരെ രോഗം ബാധിച്ച് 5,09,011 പേര്‍ മരണപ്പെട്ടിട്ടുണ്ട്. 1,72,95,87,490 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.