Publish Date: Tue, 12 Apr 2022 (12:00 IST)
Updated Date: Tue, 12 Apr 2022 (12:02 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 796 പേര്‍ക്ക്. കൂടാതെ രോഗബാധിതരായിരുന്ന 946 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 19 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 10889 ആണ്. ഇതുവരെ രോഗം ബാധിച്ച് രാജ്യത്ത് മരണപ്പെട്ടത് 521710പേരാണ്. അതേസമയം രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 185.90 കോടി കടന്നു.