Webdunia - Bharat's app for daily news and videos

Install App

നിലപാട് തിരുത്തി ബ്രിട്ടൻ, പ്രശ്‌നം വാക്‌സിനല്ല, വാക്‌സിൻ സർട്ടിഫിക്കറ്റ്!

Webdunia
ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (14:53 IST)
ക്വാറന്റൈൻ വിവാദത്തിൽ പുതിയ വിശദീകരണവുമായി യുകെ.ആസ്ട്രസെനകയുമായി സഹകരിച്ചു നിർമ്മിച്ച കോവിഷീൽഡ് വാക്സിൻ അംഗീകരിക്കുന്നു. പ്രശ്‌നം ഇന്ത്യയുടെ വാക്‌സിനല്ല, മറിച്ച് വാക്‌സിൻ സർട്ടിഫിക്കറ്റാണ് എന്നതാണ് യു‌കെയുടെ നിലപാട്. ഇന്ത്യ നൽകുന്ന കോവിഡ് സർട്ടിഫിക്കറ്റിൽ വ്യക്തത വരുത്താതെ നിർബന്ധിത ക്വാറന്റീൻ പിൻവലിക്കാൻ സാധിക്കില്ലെന്നാണ് യുകെ വ്യക്തമാക്കിയത്. 
 
യുകെ മാനദണ്ഡപ്രകാരം കോവിഡ് സർട്ടിഫിക്കറ്റിൽ ജനന തീയതിയാണ് രേഖപ്പെടുത്തേണ്ടത്. എന്നാൽ ഇന്ത്യ സർട്ടിഫിക്കറ്റിൽ പ്രായമാണ് നൽകുന്നത്. ഇത് അംഗീകരിക്കാനാവില്ല.ഇന്ത്യ സർട്ടിഫിക്കറ്റ് തിരുത്തിയാൽ മാത്രമേ നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കുകയുള്ളൂ ബ്രിട്ടൻ വ്യക്തമാക്കി.
 
 ഇന്ത്യൻ വാക്‌സിൻ സ്വീകരിച്ചവരെ വാക്‌സിൻ സ്വീകരിക്കാത്തവരായി കണക്കാക്കുമെന്നും ഇവർ രാജ്യത്തെത്തിയാൽ പത്ത് ദിവസം നിർബന്ധിത ക്വാറന്റീൻ പാലിക്കണമെന്നും യാത്രയ്ക്ക് മൂന്ന് ദിവസം മുമ്പേയും രാജ്യത്തെത്തി രണ്ടാം ദിവസവും കോവിഡ് പരിശോധന നടത്തണമെന്നും  ബ്രിട്ടൻ അറിയിച്ചിരുന്നു. എന്നാൽ ബ്രിട്ടന്റെ ഈ ന‌യം പിൻവലിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് കോവിഷീൽഡ് വാക്സിന്റെ കാര്യത്തിൽ യുകെ ചെറിയ തോതിൽ നിലപാട് മാറ്റം വരുത്തിയത്. എന്നാൽ കോവിഡ് സർട്ടിഫിക്കറ്റിൽ മാറ്റം വരുത്താതെ നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കില്ലെന്നാണ് വിവരം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

തടി കുറയാന്‍ ചോറ് ഉപേക്ഷിച്ച് ചപ്പാത്തിയാക്കിയത് കൊണ്ട് കാര്യമുണ്ടോ?

E S R Test: എന്താണ് ഇ എസ് ആർ, കൂടുന്നെങ്കിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകാം?

ബന്ധത്തില്‍ ഒരിക്കല്‍ ബുദ്ധിമുട്ട് തോന്നിയാല്‍ ചില അതിരുകള്‍ വയ്‌ക്കേണ്ടതുണ്ട്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലൗലോലിക്ക നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല!

നേരത്തേ വയസാകുന്നതിന് കാരണം ഈ ശീലങ്ങളായിരിക്കും!

അടുത്ത ലേഖനം
Show comments