Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിൽ സമ്പൂർണ വാക്‌സിനേഷൻ ഒരു കോടി പിന്നിട്ടു, ആദ്യ ഡോസ് സ്വീകരിച്ചവർ 90%

കേരളത്തിൽ സമ്പൂർണ വാക്‌സിനേഷൻ ഒരു കോടി പിന്നിട്ടു, ആദ്യ ഡോസ് സ്വീകരിച്ചവർ 90%
, ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (20:05 IST)
സംസ്ഥാനത്ത് ഒരു കോടിയിലധികം പേർ കൊവിഡ് രണ്ട് ഡോസുകളും സ്വീകരിച്ച് വാക്‌സിൻ പൂർത്തിയാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആദ്യ ഡോസ് വാക്സിനേഷന്‍ 90 ശതമാനവും (90.31) കഴിഞ്ഞ് ലക്ഷ്യത്തോടടുക്കുകയാണ്. 2,41,20,256 പേര്‍ ആദ്യ ഡോസ് വാക്സിനും 1,00,90,634 പേര്‍ രണ്ടാം ഡോസ് വാക്സിനും (37.78 ശതമാനം) എടുത്തിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ഉൾപ്പടെ ആകെ 3,42,10,890 ഡോസ് വാക്സിന്‍ നല്‍കാനായതായും മന്ത്രി പറഞ്ഞു.
 
വയനാട്,പത്തനംതിട്ട,എറണാകുളം,തിരുവനന്തപുരം,ഇടുക്കി എന്നീ ജില്ലകളാണ് വാക്‌സിനേഷനിൽ മുന്നിലുള്ളത്.വാക്സിനേഷന്‍ ലക്ഷ്യത്തോടടുക്കുമ്പോള്‍ വാക്സിന്‍ എടുക്കാനുള്ളവര്‍ കുറവായതിനാല്‍ പല വാക്സിനേഷന്‍ കേന്ദ്രങ്ങളിലും തിരക്കില്ല. സ്ത്രീകളാണ് പുരുഷന്‍മാരെക്കാര്‍ കൂടുതല്‍ വാക്സിനെടുത്തത്. സ്ത്രീകളുടെ വാക്സിനേഷന്‍ 1,77,51,202 ഡോസും പുരുഷന്‍മാരുടെ വാക്സിനേഷന്‍ 1,64,51,576 ഡോസുമാണ്.
 
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും 100 ശതമാനം ആദ്യ ഡോസും 87 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 56 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്സിനേഷനും പൂർത്തിയായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാല്‍പ്പത്തിയഞ്ച് വയസിനു മുകളില്‍ പ്രായമുള്ളവരില്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തത് 56 ശതമാനം പേര്‍