Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മ ചൈനക്കാരി, അച്ഛൻ റുമാനിയ, ജനിച്ചത് കാനഡയിൽ ജീവിക്കുന്നത് ബ്രിട്ടനിൽ: തരംഗമായി എമ്മ റാഡുകാനു

അമ്മ ചൈനക്കാരി, അച്ഛൻ റുമാനിയ, ജനിച്ചത് കാനഡയിൽ ജീവിക്കുന്നത് ബ്രിട്ടനിൽ: തരംഗമായി എമ്മ റാഡുകാനു
, തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (17:18 IST)
യുഎസ് വനിതാ ടെന്നീസ് സിംഗൾസ് കിരീടം നേടിയ ബ്രിട്ടന്റെ കൗമാര താരം എമ്മ റാഡുകാനുവിനെ ആഘോഷമാക്കി സോഷ്യൽ മീഡിയ. ഫൈനലിൽ കനേഡിയൻ താരം ലൈല ഫെർണാണ്ടസിനെ തോൽപ്പിച്ചുകൊണ്ട് മരിയ ഷറപ്പോവയ്ക്ക് ശേഷം ഗ്രാൻഡ് സ്ലാം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് 18കാരിയായ റാഡുകാനു സ്വന്തമാക്കിയിരുന്നു.
 
ഇപ്പോഴിതാ താരത്തിന്റെ ജീവിതം കൂടി ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. സമൂഹം സ്വന്തം മതമെന്നും ജാതിയെന്നുമുള്ള കോളങ്ങളിലേക്ക് ചുരുങ്ങുമ്പോൾ ലോകം അതിർവരമ്പുകളില്ലാതെ എത്രത്തോളം വിശാലമാണെന്ന് തെളിയിക്കുന്നതാണ് റാഡുകാനുവിന്റെ ജീവിതമെന്ന് സോഷ്യൽ മീഡിയ പറയുന്നു. ചൈനക്കാരിയായ അമ്മയ്ക്കും റുമാനിയക്കാരനായ അച്ഛനുമാണ് റാഡുകാനുവിനുള്ളത്.
 
2002 നവംബർ 13ന് ജനനം നടന്നത് കാനഡയിൽ. എന്നാൽ ജീവിക്കുന്നതും ടെന്നീസിൽ പ്രതിനിധീകരിക്കുന്നതും ബ്രിട്ടനിൽ. സങ്കുചിത ചിന്തകൾ ലോകമെങ്ങും പടരുമ്പോൾ ലോകത്തിന്റെ അതിർവരമ്പുകൾ വിശാലമെന്ന് തെളിയിക്കുന്ന റാഡുക്കാനുവിനെ ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അടിസ്ഥാനരഹിതം'; കോലിയെ നായകസ്ഥാനത്തു നിന്ന് മാറ്റാന്‍ ആലോചിക്കുന്നില്ലെന്ന് ബിസിസിഐ