Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് വിമാനത്താവളങ്ങൾ 2024 ഓടെ 200 എണ്ണമാക്കുമെന്ന് വ്യോമയാന മന്ത്രി

രാജ്യത്ത് വിമാനത്താവളങ്ങൾ 2024 ഓടെ 200 എണ്ണമാക്കുമെന്ന് വ്യോമയാന മന്ത്രി
, ശനി, 20 നവം‌ബര്‍ 2021 (13:43 IST)
രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയിലധികമാക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നതായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. 2023-24 ഓടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 200-ല്‍ അധികമാക്കാനാണ് പദ്ധതി. 
 
സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും സഹകരണത്തോടെ ഓരോ ജില്ലയിലും ഒരു ഹെലിപോര്‍ട്ട് എങ്കിലും സ്ഥാപിക്കാന്‍ കേന്ദ്രം പദ്ധതിയിടുന്നതായും ജോതിരാദിത്യ സിന്ധ്യ പറഞ്ഞു. വ്യോമയാന മേഖലയിലെ ചിലവ് കുറയ്ക്കുന്നതിനായി ഇന്ധനത്തിന്റെ വാറ്റ് സംസ്ഥാനങ്ങള്‍ കുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതോടെ വ്യോമയാന മേഖലയില്‍ പ്രവര്‍ത്തന ചിലവില്‍ വലിയ കുറവ് വരും. നിലവിൽ വിമാന ഇന്ധനങ്ങൾക്ക് ഏറ്റവും ഉയർന്ന വാറ്റ് ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുല്ലപ്പെരിയാറില്‍ വിള്ളല്‍ ഉണ്ടായിട്ടില്ല, ജലനിരപ്പ് 142 അടിയാക്കണമെന്ന് തമിഴ്‌നാട്