Publish Date: Mon, 03 Aug 2020 (18:26 IST)
Updated Date: Mon, 03 Aug 2020 (19:32 IST)
സംസ്ഥാനത്ത് ഇന്ന് 962പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗമുക്തരായത് 815പേരാണ്. രോഗം ബാധിച്ചവരില്‍ 801 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധിതരായത്. അതേസമയം രോഗ ഉറവിടമറിയാത്ത 40 പേരുമുണ്ട്. രോഗം ബാധിച്ചവരില്‍ 55പേര്‍ വിദേശത്തുനിന്നുവന്നതും 85പേര്‍ ഇതര സംസ്ഥാനത്തു നിന്നു വന്നവരും ആണ്. 15 ആരോഗ്യ പ്രവര്‍ത്തകരും ഇന്ന് രോഗബാധിതരായി.
തിരുവനന്തപുരം 205, കൊല്ലം 57, പത്തനംതിട്ട 36, ആലപ്പുഴ 101, കോട്ടയം 35, ഇടുക്കി 20, എറണാകുളം 106, തൃശൂര്‍ 85, പാലക്കാട് 59, മലപ്പുറം 85, വയനാട് 31, കോഴിക്കോട് 33, കണ്ണൂര്‍ 37, കാസര്‍ഗോഡ് 66 ഇങ്ങനെയാണ് ഇന്നത്തെ ജില്ല തിരിച്ചുള്ള രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍.