Publish Date: Tue, 13 Oct 2020 (18:37 IST)
Updated Date: Tue, 13 Oct 2020 (18:40 IST)
ഇന്ന് 76 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 24, കൊല്ലം 16, മലപ്പുറം 11, എറണാകുളം, കോഴിക്കോട് 5 വീതം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ 3 വീതം, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
അതേസമയം ഇന്ന് 8764 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 95,407 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48253 സാംപിളുകളാണ് പരിശോധിച്ചത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 7723 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി അറിയിച്ചു.