Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 800ലേക്ക്; ഇന്ന് രോഗബാധിതരായത് 114 ആരോഗ്യപ്രവര്‍ത്തകര്‍

സംസ്ഥാനത്ത് ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 800ലേക്ക്; ഇന്ന് രോഗബാധിതരായത് 114 ആരോഗ്യപ്രവര്‍ത്തകര്‍

ശ്രീനു എസ്

, തിങ്കള്‍, 10 മെയ് 2021 (19:41 IST)
114 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 45, എറണാകുളം 14, തിരുവനന്തപുരം 12, കാസര്‍ഗോഡ് 11, തൃശൂര്‍ 9, വയനാട് 7, കൊല്ലം, പാലക്കാട് 5 വീതം, പത്തനംതിട്ട 4, മലപ്പുറം 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
 
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,89,991 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,56,932 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 33,059 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3580 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 
2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. ആകെ 798 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖക്കുരു നിങ്ങളെ അലട്ടുന്നുണ്ടോ?, ആര്യവേപ്പിലുണ്ട് മുഖക്കുരുവിനുള്ള പരിഹാരം