Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടൻ മൻസൂർ അലി ഖാൻ ഐ സി യുവിൽ, ശസ്ത്രക്രിയ ഉടൻ

Tamil actor

എമിൽ ജോഷ്വ

, തിങ്കള്‍, 10 മെയ് 2021 (18:00 IST)
നടൻ മൻസൂർ അലി ഖാൻ ഐ സി യുവിൽ. കിഡ്‌നി സ്റ്റോണുമായി ബന്ധപ്പെട്ട ചികിത്സയ്ക്കാണ് മൻസൂർ അലി ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ഉടൻ തന്നെ ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.
 
നടൻ വിവേകിൻറെ മരണത്തെ തുടർന്ന് മൻസൂർ അലി ഖാൻ അടുത്തിടെ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. അദ്ദേഹത്തിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. കോവിഡ് വാക്‌സിൻ സ്വീകരിച്ചതിനാലാണ് വിവേകിൻറെ ആരോഗ്യനില അപകടത്തിലായതെന്നായിരുന്നു മൻസൂർ അലിഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെറ്റിൽ മോശമായി പെരുമാറി, കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: സംവിധാങ്കൻ ജോസ് വെഡനെതിരെ ഗാൽ ഗദോത്