Select Your Language

Notifications

webdunia
webdunia
webdunia
webdunia

എളുപ്പത്തില്‍ വാക്‌സിന്‍ എടുക്കാന്‍ എല്ലായിടത്തും ഓണ്‍ലൈന്‍ ബുക്കിങ് ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി

എളുപ്പത്തില്‍ വാക്‌സിന്‍ എടുക്കാന്‍ എല്ലായിടത്തും ഓണ്‍ലൈന്‍ ബുക്കിങ് ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി

ശ്രീനു എസ്

, വ്യാഴം, 22 ഏപ്രില്‍ 2021 (13:17 IST)
പ്രയാസമില്ലാതെ ആളുകള്‍ക്ക് വാക്സിന്‍ എടുത്തു പോകാനുള്ള സാഹചര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാ സ്ഥലങ്ങളിലും ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തും.
 
ഓണ്‍ലൈനില്‍ ബുക്ക് ചെയ്തു അറിയിപ്പ് ലഭിച്ചവര്‍ മാത്രം കേന്ദ്രത്തില്‍ എത്തുന്ന സംവിധാനമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. കോവിഡ്  ബോധവല്‍ക്കരണം ശക്തിപ്പെടുത്തണം. അതിനായി ക്യാമ്പയിന്‍ നടത്തണം. എസ്എംഎസ് ക്യാമ്പയിനുകള്‍ ശക്തിപ്പെടുത്തും. ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടല്‍ പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

18 വയസ് തികഞ്ഞവർക്ക് വാക്‌സിൻ: ശനിയാഴ്‌ച മുതൽ രജിസ്റ്റർ ചെയ്യാം