Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്ലത്ത് ആശങ്ക: ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 151 പേര്‍ക്ക്

കൊല്ലത്ത് ആശങ്ക: ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 151 പേര്‍ക്ക്

ശ്രീനു എസ്

, തിങ്കള്‍, 31 ഓഗസ്റ്റ് 2020 (09:32 IST)
ജില്ലയില്‍ ഞായറാഴ്ച 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച 234 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണര്‍ത്തിയിരുന്നു. എന്നാല്‍ രോഗികളുടെ എണ്ണം കുറഞ്ഞത് ഇന്നലെ ആശ്വാസമായി. കൊല്ലം കോര്‍പ്പറേഷന്‍ ഭാഗത്ത് 30, പെരിനാട് 19, പന്മന പൊന്മന ഭാഗം 14, നീണ്ടകര 10, പവിത്രേശ്വരം 9, ആലപ്പാട് 5 എന്നിങ്ങനെ പ്രദേശങ്ങളിലാണ് കൂടുതല്‍ രോഗബാധിതര്‍. ആലപ്പാട്, ചവറ, ശക്തികുളങ്ങര, കാവനാട്, അരവിള പ്രദേശങ്ങളില്‍ രോഗബാധിതര്‍ എണ്ണത്തില്‍ കുറഞ്ഞിട്ടുണ്ട്. കൊല്ലം കോര്‍പ്പറേഷനില്‍ ഇരവിപുരം 5, പോര്‍ട്ട് കൊല്ലം 4, മങ്ങാട്, കന്റോണ്‍മെന്റ്-3 വീതം എന്നിങ്ങനെയാണ് രോഗികള്‍ ഉള്ളത്..
 
ഇന്നലെ രോഗം ബാധിച്ചവരില്‍ ഒരു ജില്ലാ ജയില്‍ അന്തേവാസിയും സര്‍ക്കാര്‍ ആശുപത്രിയിലേയും സ്വകാര്യ ആശുപത്രിയിലേയും ഓരോ ആരോഗ്യപ്രവര്‍ത്തകര്‍ വീതവും ഉണ്ട്. നാലുപേര്‍ വിദേശത്ത് നിന്നും ണ്‍രണ്ട് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. സമ്പര്‍ക്കം വഴി  142 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 53 പേര്‍  രോഗമുക്തി നേടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രക്തസമ്മർദ്ദവും കൊളസ്ട്രോളും നിയന്ത്രിയ്ക്കാൻ വെളുത്തുള്ളി; ചെയ്യേണ്ടത് ഇത്രമാത്രം !