Publish Date: Fri, 15 May 2020 (12:05 IST)
Updated Date: Fri, 15 May 2020 (12:06 IST)
ദുബായിയില്‍ നിന്നെത്തിയ ഗര്‍ഭിണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. 30 വയസുകാരിയായ നരിപ്പറ്റ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടിലെത്തിയ ശേഷം കൊവിഡ് രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും സ്രവം പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു.
പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിലവില്‍ ഇവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
ജില്ലയില്‍ പുതുതായി വന്ന 406 പേര്‍ ഉള്‍പ്പെടെ 4323 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇന്നലെ വന്ന 107 പേര്‍ ഉള്‍പ്പെടെ ആകെ 384 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.
ഇതില്‍ 159 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 211 പേര്‍ വീടുകളിലുമാണ്. 14 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 55 പേര്‍ ഗര്‍ഭിണികളാണ്.