Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിപ ഭീതി ഒഴിഞ്ഞു: നിര്‍ത്തിവച്ചിരുന്ന വാക്‌സിനേഷന്‍ ഇന്നുമുതല്‍ ആരംഭിക്കും

നിപ ഭീതി ഒഴിഞ്ഞു: നിര്‍ത്തിവച്ചിരുന്ന വാക്‌സിനേഷന്‍ ഇന്നുമുതല്‍ ആരംഭിക്കും

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (11:16 IST)
പുതിയ നിപ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലും ഇന്‍ക്യുബേഷന്‍ കാലയളവായ 14 ദിവസം കഴിഞ്ഞതിനാലും കോഴിക്കോട് കണ്ടെന്‍മെന്റ് വാര്‍ഡുകളില്‍ നിര്‍ത്തിവച്ചിരുന്ന വാക്‌സിനേഷന്‍ ഇന്നുമുതല്‍ ആരംഭിക്കും. നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. എന്‍.ഐ.വി. പൂനയിലാണ് പരിശോധിച്ചത്. ഇതോടെ 143 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്. 
 
രോഗലക്ഷണമുള്ളവര്‍ ഒരു കാരണവശാലും വാക്‌സിനെടുക്കാന്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. 9593 പേരാണ് കണ്ടൈന്‍മെന്റ് വാര്‍ഡുകളില്‍ ഇനി ആദ്യഡോസ് വാക്‌സിന്‍ എടുക്കാനുള്ളത്. 500 മുതല്‍ 1000 വരെയുള്ള പല വിഭാഗമായി തിരിച്ചായിരിക്കും വാക്‌സിന്‍ നല്‍കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം ജില്ലയിലെ കോളജ് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ഒരാഴ്ചയ്ക്കകം വാക്സിന്‍ നല്‍കും