Publish Date: Thu, 26 Nov 2020 (12:22 IST)
Updated Date: Thu, 26 Nov 2020 (12:24 IST)
കോഴിക്കോട്: ജില്ലയില്‍ ബുധനാഴ്ച 833 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 14 പേര്‍ക്കുമാണ് പോസിറ്റീവായത്. 27 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 789 പേര്‍ക്കാണ് രോഗം ബാധിച്ചത്.
6253 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 7226 ആയി. 4647 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്.എട്ടു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 678 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.