Publish Date: Mon, 20 Apr 2020 (17:51 IST)
Updated Date: Mon, 20 Apr 2020 (17:53 IST)
ലോക്ക് ഡൗണിനെ തുടര്‍ന്ന് ലോഡ് ഇറക്കാന്‍ കഴിയാതെ മദ്യകുപ്പികളുമായി എത്തിയ 25ഓളം ലോറികള്‍ നെടുമങ്ങാടും. നഗരസഭയുടെ പാര്‍ക്കിങ് യാര്‍ഡിലാണ് ലോറികള്‍ പാര്‍ക്കുചെയ്തിരിക്കുന്നത്. ദിവസങ്ങള്‍ക്കുമുന്‍പ് ആറ്റിങ്ങലില്‍ ആഴ്ചകളായി പാര്‍ക്കുചെയ്തിരുന്ന മദ്യലോറികളില്‍ നിന്ന് മദ്യക്കുപ്പികള്‍ മോഷണം പോയിരുന്നു. അതിനാല്‍ നെടുമങ്ങാട് പാര്‍ക്കിങ് ഗ്രൗണ്ടില്‍ സിസിടിവിയും കാവലിന് ആളെയും ഒരുക്കിയിട്ടുണ്ട്.
എന്നാല്‍ ലോറികളുടെ ഡ്രൈവര്‍മാരില്‍ നാലുപേരൊഴിച്ച് എല്ലാവരും തിരികെ പോയിട്ടുണ്ട്. ജില്ലാ ആശുപത്രിയുടെ കാന്റീനില്‍ നിന്നാണ് ഇവര്‍ ഭക്ഷണം കഴിക്കുന്നത്. നിലവില്‍ കൈയിലെ പണം തീരാറായെന്നും വരും ദിവസങ്ങളെ കുറിച്ച് ആശങ്കയുണ്ടെന്നും തൊഴിലാളികള്‍ പറയുന്നു.