രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച്ചതോടെ സിനിമാമേഖലയും നിശ്ചലമായിരിക്കുകയാണ്. റിലീസിനു തയ്യാറായ നിരവധി ചിത്രങ്ങളാണ് പാതിവഴിയിൽ നിന്നുപോയത്. ഒപ്പം ഒട്ടേറെ ചിത്രങ്ങളുടെ ചിത്രീകരണവും മുടങ്ങി. ലോക്ക് ഡൗൺ മലയാള സിനിമയ്ക്ക് വരുത്തിയ നാശനഷ്ടങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നിർമ്മാതാവും തീയേറ്റർ ഉടമയുമായ ലിബർട്ടി ബഷീർ.
അദ്ദേഹം സംസാരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിലൂടെ വൈറലാവുകയാണ്. സുഖ വിവരങ്ങൾ അന്വേഷിച്ചു മോഹൻലാൽ വിളിച്ചതിനു ശേഷമാണു അദ്ദേഹം തീയേറ്റർ ഉടമകൾക്ക് വേണ്ടി ആ ഓഡിയോ ക്ലിപ്പ് പുറത്തു വിട്ടത്. തന്റെ സുഖ വിവരങ്ങൾ അന്വേഷിച്ചതിനു ശേഷം മോഹൻലാൽ ചോദിച്ച ഒരു ചോദ്യം തന്റെ മനസ്സിനെ ഏറെ സ്പർശിച്ചു എന്നാണ് ലിബർട്ടി ബഷീർ പറയുന്നത്.
നമ്മുടെ ഇൻഡസ്ട്രി ശരിയാവാൻ ഇനിയും മൂന്നു- നാലു മാസങ്ങൾ എടുക്കുമല്ലേ ഇക്കാ എന്നാണ് മോഹൻലാൽ ചോദിച്ചത് എന്ന് ലിബർട്ടി ബഷീർ പറയുന്നു. മലയാള സിനിമാ ഇന്ഡസ്ട്രിയോടുള്ള മോഹൻലാലിന്റെ മുഴുവൻ സ്നേഹവും കരുതലും ആ വാക്കുകളിൽ ഉണ്ടായിരുന്നു എന്നും ബഷീർ പറയുന്നു.