Publish Date: Tue, 16 Feb 2021 (14:45 IST)
Updated Date: Tue, 16 Feb 2021 (14:48 IST)
മഹാരാഷ്ട്രയില്‍ വീണ്ടും കൊവിഡ് തീവ്രമാകുന്നു. കഴിഞ്ഞ ദിവസം കേരളത്തിനെ മറികടന്ന് റിപ്പോര്‍ട്ട് ചെയ്തത് 3,365 കേസുകളാണ്. ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമായിരിക്കുകയാണ് മഹാരാഷ്ട്ര. ജനുവരി നാലിനു ശേഷമാണ് മഹാരാഷ്ട്ര വീണ്ടും ഇത്തരമൊരു സ്ഥിതിയിലേക്കു വീണത്.
20ലക്ഷത്തിലധികം പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് 24മണിക്കൂറിനിടെ പുതിയതായി 9,121 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് മൂലം 81 പേരുടെ മരണവും ഈ സമയത്തിനുള്ളില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 109,25,710 ആയി ഉയര്‍ന്നു.