പ്രധാനമന്ത്രിക്ക് വാക്‌സിന്‍ നല്‍കിയത് പുതുച്ചേരിയില്‍ നിന്നുള്ള സിസ്റ്റര്‍ പി നിവേദ

ശ്രീനു എസ്
തിങ്കള്‍, 1 മാര്‍ച്ച് 2021 (15:56 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരത് ബയോടെകിന്റെ കൊവാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചു. ഇന്ത്യ തദ്ദേശിയമായി നിര്‍മിച്ച വാക്സിനാണ് കൊവാക്സിന്‍. ഡല്‍ഹി എയിംസില്‍ നിന്നാണ് പ്രധാനമന്ത്രി വാക്സിന്‍ സ്വീകരിച്ചത്. പുതുച്ചേരിയില്‍ നിന്നുള്ള സിസ്റ്റര്‍ പി നിവേദയാണ് അദ്ദേഹത്തിന് വാക്സിന്‍ നല്‍കിയത്.
 
യോഗ്യരായ എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡിനെതിരെ നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും അതിവേഗത്തില്‍ പോരാടിയെന്ന് അദ്ദേഹം പറഞ്ഞു. നമുക്ക് ഒരുമിച്ച് ഇന്ത്യയെ മുക്തമാക്കാമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.
 
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ ഇന്നുമുതല്‍ രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. 10000 സര്‍ക്കാര്‍ ആശുപത്രികളിലും 20000 തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലുമാണ് വാക്‌സിന്‍ സൗകര്യം ഉള്ളത്. വാക്‌സിനെടുക്കാന്‍ എത്തുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണമെന്ന് അറിയിച്ചിട്ടുണ്ട്. 60വയസിനു മുകളില്‍ പ്രായം ഉള്ളവര്‍ക്കും പ്രമേഹം പോലുളള രോഗബാധിതര്‍ക്കും വാക്‌സിന്‍ നല്‍കും. സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് 250 രൂപയാണ്. ഇതില്‍ 150 രൂപ വാക്സിനും 100രൂപ സര്‍വീസ് ചാര്‍ജുമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ കാര്യങ്ങള്‍ക്കായി ഒരിക്കലും നിങ്ങളുടെ പണം പാഴാക്കരുത്; വാറന്‍ ബഫറ്റ് പറയുന്നത് ഇതാണ്

എന്തൊക്കെ ചെയ്തിട്ടും വയര്‍ പന്ത് പോലെയാണോ ഇരിക്കുന്നത്, ഈ ശീലങ്ങള്‍ മാറ്റിയാല്‍ മതി

ഉറക്കമില്ലായ്മയെ പ്രതിരോധിക്കാന്‍ വ്യായാമങ്ങള്‍ക്ക് സാധിക്കുമോ; പുതിയ പഠനം

ഡിമെന്‍ഷ്യയും പാര്‍ക്കിന്‍സണ്‍സ് രോഗവും ഒഴിവാക്കാന്‍ ഈ മൂന്ന് സ്വഭാവരീതികള്‍ മാറ്റണമെന്ന് ന്യൂറോളജിസ്റ്റ്

ഹൃദയാഘാതത്തിന്റെ ആദ്യ നിശബ്ദ ലക്ഷണങ്ങള്‍ എങ്ങനെ തിരിച്ചറിയാമെന്ന് കാര്‍ഡിയോളജിസ്റ്റ് പങ്കുവയ്ക്കുന്നു: മൂര്‍ച്ചയുള്ളതും കുത്തുന്നതുമായ വേദന

അടുത്ത ലേഖനം
Show comments