മുംബൈയില്‍ 18വയസിനു താഴെയുള്ള പകുതിയിലധികം കുട്ടികള്‍ക്കും കൊവിഡ് ബാധിച്ചെന്ന ഞെട്ടിക്കുന്ന സര്‍വേ ഫലം പുറത്ത്. ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ നടത്തിയ സര്‍വേ ഫലത്തിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്. ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 15 വരെയാണ് സര്‍വേ നടത്തിയത്. ബിവൈഎല്‍ നായര്‍ ആശുപത്രിയും കസ്തൂര്‍ബ മൊളിക്യുലാര്‍ ലബോറട്ടറിയും സംയുക്തമായാണ് സര്‍വേ നടത്തിയത്.
10നും 18നും വയസിനിടയിലുള്ള 53.43 ശതമാനം കുട്ടികളുടെ ശരീരത്തിലും കൊവിഡിനെതിരായ ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്. കൊവിഡിന്റെ രണ്ടാം തരംഗം കൂടുതലും കുട്ടികളെ ബാധിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.