Publish Date: Tue, 29 Jun 2021 (10:28 IST)
Updated Date: Tue, 29 Jun 2021 (10:30 IST)
രാജ്യത്ത് 37,566 പുതിയ കൊവിഡ് കേസുകള്‍. 56,994 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ രോഗം മൂലം കഴിഞ്ഞ മണിക്കൂറുകളില്‍ 907 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,03,16,897 ആയി ഉയര്‍ന്നു.
രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 3,97,637 ആണ്. നിലവില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത് 5,52,659 ആണ്.