Select Your Language

Notifications

webdunia
webdunia
webdunia
webdunia

നീണ്ടകര ഹാര്‍ബര്‍ രണ്ടു ദിവസത്തേക്ക് അടച്ചു

നീണ്ടകര ഹാര്‍ബര്‍ രണ്ടു ദിവസത്തേക്ക് അടച്ചു

എ കെ ജെ അയ്യര്‍

കൊല്ലം , ശനി, 22 ഓഗസ്റ്റ് 2020 (12:42 IST)
കോവിഡ് മുന്‍ കരുതലുകളുടെ ഭാഗമായി നീണ്ടകര ഹാര്‍ബര്‍ രണ്ടു ദിവസത്തേക്ക് അടച്ചു. ജില്ലാ ഉന്നതതല യോഗത്തില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍, പോലീസ് മേധാവികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
 
അടഞ്ഞുകിടക്കുന്ന ശക്തികുളങ്ങര ഹാര്‍ബര്‍ അണു മുക്തമാക്കിയ ശേഷം രണ്ടു ദിവസത്തിനകം തുറക്കും. ഹാര്‍ബറുകളില്‍ തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാലാണ് നടപടി. ഹാര്‍ബറുകള്‍ തുറക്കുമ്പോള്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുമെന്നും ആവശ്യമായ അധികം ഉദ്യോഗസ്ഥര്‍ക്ക് ചുമതലകള്‍ നല്‍കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് 24മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 69878 പേര്‍ക്ക്; ലോകത്ത് ഏറ്റവും കൂടുതല്‍ രോഗബാധിത നിരക്ക് ഇന്ത്യയില്‍