Publish Date: Fri, 06 May 2022 (12:49 IST)
Updated Date: Fri, 06 May 2022 (12:53 IST)
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഉയര്‍ന്നുതന്നെ തുടരുന്നു. പുതിയതായി സ്ഥിരീകരിച്ചത് 3,545 പേര്‍ക്കാണ്. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 3549 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം രോഗം മൂലം 27 പേരുടെ മരണം കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ രാജ്യത്ത്് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 19688 പേരാണ്. ഇതുവരെ 189.81 കോടിയിലേറെപ്പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.